ഇന്ന് ലോകമാകെ തരംഗമായി മാറിയ എൻ എഫ് ടി യുടെ അനന്ത സാധ്യതകൾ ആരായുന്നതിനായി ഫോർ ഒ ക്ലോക്ക് സ്റ്റുഡിയോ രുപീകരിച്ച കൂട്ടായ്മയാണ് ട്രിവാൻഡ്രം എൻ എഫ് ടി ക്ലബ് . കഴിഞ്ഞ ആറു മാസ കാലമായി എൻ എഫ് ടി യെ കുറിച്ചുള്ള വിവിധ വിഷയങ്ങൾ ആസ്പദമാക്കി വെബ്ബിനാറുകൾ , ചർച്ചകൾ തുടങ്ങിയവ ക്ലബ് സംഘടിപ്പിച്ച് വരുന്നു. മികച്ച പങ്കാളിത്തമാണ് എല്ലാ പരിപാടികൾക്കും ക്ലബ്ബിനു ലഭിച്ചത് .
ട്രിവാൻഡ്രം എൻ എഫ് ടി ക്ളബ്ബിന്റെ ആദ്യ ഓഫ് ലൈൻ മീറ്റ് ‘എൻ എഫ് ടി – നാളെയുടെ ലോകം ‘എന്ന വിഷയത്തിൽ കവടിയാർ ടൗൺ ഹൗസ് -ൽ ഇന്നലെ നടന്നു. എൻ എഫ് ടി കൾ സൃഷ്ഠിക്കുക , അവയുടെ വിപണന സാധ്യത, സാങ്കേതിക -നിയമ വശങ്ങൾ തുടങ്ങിയ ഒട്ടനവധി വിഷയങ്ങളെ കുറിച്ച് കലാകാരന്മാർ, എഴുത്തുകാർ, സാങ്കേതിക വിദഗ്ധർ തുടങ്ങിയവർ സജീവമായി ചർച്ചയിൽ ഏർപ്പെട്ടു . ട്രിവാൻഡ്രം എൻ എഫ് ടി ക്ളബ്ബ-നെ പ്രതിനിധികരിച്ചു , സോണിയ , സീന , പദ്മനാഭൻ , ദീപക് എന്നിവർ മീറ്റിനു നേതൃത്വം നൽകി.