തിരുവനന്തപുരം: കൽപ്പറ്റയിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ചത് അത്യന്തം അപലപനീയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. ഒരു കാരണവശാലും നടക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ നിന്നും സിപിഎം ഒറ്റപ്പെടാനിടയാക്കും. പാര്‍ട്ടി അംഗങ്ങള്‍ സംഭവത്തില്‍ ഉള്‍പ്പെട്ടാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും കോടിയേരി കൂട്ടിച്ചേർത്തു.
വിഷയത്തിൽ സർക്കാരും ഉചിതമായി ഇടപെട്ടിരുന്നു. സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. സർക്കാരിന്‍റെ നടപടി മാതൃകാപരമാണെന്നും കോടിയേരി പറഞ്ഞു.