ഗുവാഹത്തി : അസമിൽ പ്രളയക്കെടുതിയിൽ മരണം 121 ആയി ഉയർന്നു. കഴിഞ്ഞ ദിവസവും നാല് സമരണം സംഭവിച്ചു . അതേസമയം മഴയുടെ തീവ്രത കുറയുന്നു എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്. രണ്ടര ലക്ഷത്തോളം പേർ ക്യാമ്പുകളിൽ തുടരുകയാണ്.
ശക്തമായ മഴയെ തുടർന്ന് അസമിലും മേഘാലയയിലും പ്രളയസമാനമായ സാഹചര്യം ആയിരുന്നു. ഇരു സംസ്ഥാനങ്ങളിലും അതിരൂക്ഷമായ വെള്ളപ്പൊക്കമാണ് അനുഭവപ്പെട്ടത്. രക്ഷാപ്രവർത്തനത്തിന് സൈന്യം രംഗത്ത് ഉണ്ട് .
















