തിരുവനന്തപുരം: ഇന്ന് ലോക ലഹരി വിരുദ്ധ ദിനം. ലഹരിയെന്ന വൻ വിപത്തിനെതിരെ രാജ്യാന്തര സമൂഹത്തെ ഉണർത്തുകയെന്ന ലക്ഷ്യവുമായാണ് ഐക്യരാഷ്ട്ര സംഘടന 1987 മുതൽ ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിച്ചു വരുന്നത്.
ലഹരിക്കെതിരെ ഏറ്റവും ഫലപ്രദമായ മാർഗം ബോധവൽക്കരണമാണെ ബോധ്യത്തിൽ നിന്നാണ് ലോക ലഹരി വിരുദ്ധ ദിനം ആചരിക്കാൻ തീരുമാനം എടുത്തത് . ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഇതുമായി ബന്ധപ്പെട്ട ബോധവത്കരണം നടക്കും. ഇന്ത്യയിലും കേരളത്തിലും വിവിധ കേന്ദ്രങ്ങളിൽ ലഹരി വിരുദ്ധ ദിന പരിപാടി നടത്തും.