കായംകുളം: കായംകുളത്തു വൻ സിന്തറ്റിക്മയക്കുമരുന്ന് വേട്ട. നിരവധി ക്രിമിനൽ കേസ് പ്രതി മോട്ടിയും സംഘവും പിടിയിൽ. എംഡിഎംഎയുംമായി നിരവധി ക്രിമിനൽ കേസ് പ്രതി കായംകുളം പുളിമുക്ക് ചാലിൽ മോട്ടി എന്ന അമൽ ഫറുക്ക് (21), കായംകുളം ഐക്യ ജംഗഷൻ മദീന മൻസിലിൽ ഷാലു (24), കായംകുളം ഫിറോസ്മൻസിലിൽ ഫിറോസ് (22), 4) കായംകുളം കണ്ണന്പള്ളി തെക്കേതിൽ അനന്തു (21) എന്നിവരെയാണ് മയക്കുമരുന്നുമായി പിടിച്ചത്.
12 ഗ്രാം എംഡിഎംഎ ഇവരിൽനിന്നു ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കായംകുളം പോലീസും ചേർന്നു പിടിച്ചു. നർക്കോട്ടിക് സെൽ ഡിവൈഎസ്പി എം.കെ. ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും കായംകുളം ഡിവൈഎസ്പി അലക്സ്ബേബിയുടെ നേത്യത്വത്തിലുള്ള കായംകുളം പൊലീസ് ഇൻസ്പെക്ടർ വൈ മുഹമ്മദ് ഷാഫിയും സംഘവും ശനിയാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് ടെയിനിൽ വന്നിറങ്ങി വീട്ടിലേക്കു വാഹനം കാത്തു നിന്ന യുവാക്കൾ പിടിയിലായത്.