ആദ്യഘട്ടത്തില്‍ സ്തനാര്‍ബുദം കണ്ടെത്തുന്നതിനുള്ള രക്തപരിശോധന ഇന്ത്യയിലും. 99 ശതമാനം കൃത്യതയോടെ സ്തനാര്‍ബുദം ഈ പരിശോധനയിലൂടെ നിര്‍ണയിക്കാന്‍ കഴിയും.
സ്തനാര്‍ബുദം 0,1 ഘട്ടങ്ങളില്‍ തന്നെ കണ്ടെത്തുന്നതിനുള്ള രക്തപരിശോധന 15 ഓളം രാജ്യങ്ങളിലാണ് ലഭ്യമായിരിക്കുന്നത്.
ഈസി ചെക്ക് ബ്രെസ്റ്റ് എന്ന പേരിലാണ് പരിശോധന അറിയപ്പെടുന്നത്. ഇന്ത്യയില്‍ 6,000 രൂപയാണ് ഈ പരിശോധനയ്ക്ക് ചെലവ് വരിക. രക്തപരിശോധന ഇന്ത്യയിലെത്തിയ പശ്ചാത്തലത്തില്‍ ഇനി സൗകര്യപ്രദമായി സ്ത്രീകള്‍ക്ക് രോഗനിര്‍ണയം നടത്താം.
40 വയസിന് മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ ഈ പരിശോധന വര്‍ഷത്തിലൊരിക്കലെങ്കിലും നടത്തുന്നത് സ്താനാര്‍ബുദം മൂലമുള്ള വലിയ സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ സഹായിക്കുമെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്.പഠനങ്ങള്‍ക്ക് ശേഷം കഴിഞ്ഞ നവംബറിലാണ് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസിട്രേഷന്‍ ഈ പരിശോധനയ്ക്ക് അംഗീകാരം നല്‍കുന്നത്.
രക്തപരിശോധന ഒരിക്കലും മാമോഗ്രാമുകള്‍ക്ക് പകരമാകില്ലെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. എങ്കിലും രക്തപരിശോധനയിലൂടെ അര്‍ബുദം ആദ്യം തിരിച്ചറിയുന്നവര്‍ക്ക് ഉടന്‍ പരമ്പരാഗത ടെസ്റ്റുകളിലേക്കും ബയോപ്‌സി ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങളിലേക്കും കടക്കാം. പരിശോധനകളിലൂടെ രോഗത്തെക്കുറിച്ച് ആഴത്തില്‍ മനസിലാക്കിയതിന് ശേഷം വൈകാതെ ചികിത്സ തുടങ്ങാം.