മഹാരാഷ്ട്രയിലെ വിമത നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഏക്നാഥ് ഷിന്‍ഡെ പുതിയ പാര്‍ട്ടി രൂപികരിക്കും. ശിവസേന ബാലാസാഹെബ് താക്കറെ എന്നായിരിക്കും പുതിയ പാര്‍ട്ടിയുടെ പേരെന്നാണ് റിപ്പോര്‍ട്ട്. ഷിന്‍ഡെയുടെ താനെയിലെ വസതിയില്‍ വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പ്രശ്ന സാധ്യത കണക്കിലെടുത്ത്മുംബൈയിലും താനെയിലും നിരോധനാജ്ഞ ഏർപെടുത്തി.
നേരത്തെ വിമത എംഎൽഎമാരുടെ കുടുംബാംഗങ്ങളുടെ ജീവൻ ഭീഷണിയിലാണെന്ന് ഷിന്‍ഡെ ആരോപിച്ചിരുന്നു. വിമത നീക്കത്തെ തുടർന്നുള്ള പ്രതികാര നടപടിയായി കുടുംബാംഗങ്ങൾക്കുള്ള സുരക്ഷ സംസ്ഥാന സർക്കാർ പിൻവലിച്ചെന്നായിരുന്നു ഷിന്‍ഡെയുടെ ആരോപണം. എന്നാൽ അത്തരമൊരു തീരുമാനം സർക്കാർ എടുത്തിട്ടില്ലെന്നും ആരോപണം വ്യാജമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.
ശിവസേനയുടെ 40 എംഎൽഎമാരുൾപ്പെടെ 50 പേരുടെ പിന്തുണ ഷിൻഡെയ്ക്കു നിലവിലുണ്ടെന്നാണു റിപ്പോർട്ടുകൾ. അതേസമയം നിയമസഭയിൽ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള വിമതരുടെ നീക്കം ഡെപ്യൂട്ടി സ്പീക്കർ തള്ളി.