ഈ വർഷം സാൻ ഡിയാഗോ കോമിക്-കോണിലേക്ക് മടങ്ങിയെത്തുമെന്ന് മാർവൽ സ്റ്റുഡിയോസ് പ്രസിഡന്റ് കെവിൻ ഫീജ്. ഡിസ്‌നിയുടെ ഫിലിം, ടെലിവിഷൻ പവർഹൗസ് യൂണിവേഴ്‌സിനായുള്ള പാനൽ ജൂലൈ 23-ന് പ്രശസ്തമായ ഹാൾ എച്ചിൽ നടക്കുമെന്നും, ചടങ്ങിൽ ഒരു വലിയ പ്രഖ്യാപനം ഉൾപ്പെടുത്തുമെന്നും കെവിൻ ഫീജ് സ്ഥിരീകരിച്ചു. 2019 ന് ശേഷം ആദ്യമാണ് മാർവൽ എസ്.ഡി.സി.സിയിലേക്ക് തിരികെ എത്തുന്നത്.
വരാനിരിക്കുന്ന Thor: Love & Thunder-ന്റെ വാർത്താ സമ്മേളനത്തിനിടെയാണ് SDCC-യിലെ MCU-ന്റെ സാന്നിധ്യത്തിന്റെ സ്ഥിരീകരണം. 2019 ജൂലൈയിൽ എസ്‌ഡിസിസിയിലെ മാർവൽ സ്റ്റുഡിയോയുടെ ഹാൾ എച്ച് പാനലിലാണ് ഫെയ്‌ജ് മാർവൽ സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ഫേസ് ഫോർ സ്ലേറ്റിന്റെ വലിയൊരു ഭാഗം പ്രഖ്യാപിച്ചത്. ഇതിൽ എറ്റേണൽസ്, ഷാങ്-ചി, ലെജൻഡ് ഓഫ് ദ ടെൻ റിങ്‌സ്, ഡോക്‌ടർ സ്‌ട്രേഞ്ച് ഇൻ ദി മൾട്ടിവേഴ്‌സ് മാഡ്‌നസ്, ലവ് ആൻഡ് തണ്ടർ, ബ്ലാക്ക് വിഡോ, അതുപോലെ ഡിസ്‌നി+ സീരീസ് ദി ഫാൽക്കൺ ആൻഡ് ദി വിന്റർ സോൾജിയർ, വാൻഡാവിഷൻ, ലോക്കി, വാട്ട് ഇഫ്? ഹോക്കി എന്നിവ ഉൾപ്പെടുന്നു.