യുഎസില്‍ അഞ്ച് പതിറ്റാണ്ടോളം പഴക്കമുള്ള വിധി കോടതി അസാധുവാക്കി.ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കിയ സുപ്രധാന വിധിയാണ് സുപ്രീം കോടതി റദ്ദാക്കിയത്. ഇതോടെ ഗര്‍ഭച്ഛിദ്രത്തിന്റെ കാര്യത്തില്‍ ഓരോ സംസ്ഥാനങ്ങളും തീരുമാനങ്ങളെടുക്കാം. പുതിയ തീരുമാനം നടപ്പാകുമ്പോള്‍ രാജ്യത്തെ ഏകദേശം പകുതി സംസ്ഥാനങ്ങളിലും ഗര്‍ഭച്ഛിദ്രം നിരോധനം നടപ്പാകും.
കഴിഞ്ഞ അര നൂറ്റാണ്ടിനിടെ അമേരിക്കയിലെ ഏറ്റവും കടുത്ത വാദങ്ങള്‍ നടന്ന കേസാണിത്.ഗര്‍ഭച്ഛിദ്രത്തെ നിയന്ത്രിക്കാനുള്ള അവകാശം ജനങ്ങളിലേക്ക് തിരിച്ചെത്തിയിരിക്കുകയാണെന്നും സുപ്രീം കോടതി പറഞ്ഞു.1973ലെ നിര്‍ണായകമായമായ വിധിയാണ് സുപ്രീകോടതി ഉത്തരവിലൂടെ മാറിയത്. ഇത്രയും നാൾ ഭരണഘടനാപരമായ സംരക്ഷണം യുഎസ്സില്‍ ഗര്‍ഭച്ഛിദ്രത്തിന് ലഭിച്ചിരുന്നു. ഇനി ജനപ്രതിനിധികള്‍ക്ക് ഗര്‍ഭച്ഛിദ്രത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാം.
നേരത്തെ ഗര്‍ഭച്ഛിദ്രത്തിനുള്ള അവകാശം പിന്‍വലിക്കുന്ന കരട് നിയമഭേദഗതി റിപ്പോര്‍ട്ട് ചോര്‍ന്നത് വിവാദമായിരുന്നു.