ഭുവനേശ്വർ: പ്രശസ്ത ഒഡിയ നടൻ റായ്മോഹൻ പാരിഡ(58)യെ സ്വന്തം വസതിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഭുവനേശ്വറിലെ പ്രാചി വിഹാർ പ്രദേശത്തെ വീട്ടിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
വെള്ളിയാഴ്ച രാവിലെയാണ് വീട്ടിലെ മുറിയിൽ തൂങ്ങിയ നിലയിൽ റായ്‌മോഹനെ കണ്ടത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
നൂറോളം ഒഡിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കൂടുതലും പ്രതിനായക വേഷത്തിലായിരുന്നു. പതിനഞ്ചോളം ബംഗാളി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.