ധാരാളം കെമിക്കലുകൾ അടങ്ങിയിട്ടുള്ള ഹെയർ കളറിംഗ് പ്രക്രിയ മുടിക്ക് എത്ര ദോഷം ചെയ്യുന്നുണ്ട് എന്നത് ചിന്തിക്കേണ്ട കാര്യമാണ്. അമോണിയം, ഹൈഡ്രജൻ പെറോക്‌സൈഡ് തുടങ്ങിയ കെമിക്കലുകൾ മുടിയുടെ തിളക്കവും ഭംഗിയും കെടുത്തുന്നതിനോടൊപ്പം അലർജിക്കും മുടികൊഴിച്ചിലിനും വരെ കാരണമാകാറുണ്ട്. തിരഞ്ഞെടുക്കുന്ന ഉൽപ്പന്നം കൈയിലോ ചെവിക്ക് പുറകിലോ പുരട്ടി അലർജിയൊന്നുമില്ലെന്ന് ഉറപ്പ് വരുത്തുകയാണ് അടുത്തതായി ചെയ്യേണ്ടത്. ഒപ്പം തന്നെ തിരഞ്ഞെടുത്ത നിറം ഏതാനും മുടിയിഴകളിൽ പുരട്ടി നിങ്ങളുടെ മുടിക്ക് ചേരുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം കളറിംഗ് ചെയ്ത് കഴിഞ്ഞാൽ തലമുടിയിൽ ഇടക്കിടെ എണ്ണതേച്ച് മസാജ് ചെയ്ത് കുളിക്കണം. ഹോട്ട് ഓയിൽ ട്രീറ്റ്‌മെന്റ് ചെയ്യുന്നത് ഒന്ന് രണ്ടാഴ്‌ചത്തേക്ക് ഒഴിവാക്കണം. മുടിയുടെ സ്വഭാവത്തിനനുസരിച്ച് ഒലീവ് ഓയിൽ, വെളിച്ചെണ്ണ, അർഗൻ ഓയിൽ, ബദാം ഓയിൽ എന്നിവ തിരഞ്ഞെടുക്കാം.