ന്യൂഡല്‍ഹി: രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെയുണ്ടായ എസ്എഫ്ഐ ആക്രമണത്തെ തള്ളി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. വിയോജിപ്പ് അറിയിക്കേണ്ടത് ഇങ്ങനെയല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള നേതാക്കൾ ആക്രമണത്തെ തള്ളിപറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ പങ്കെടുത്തവർക്കെതിരെ സംഘടനാ തലത്തിൽ നടപടിയെടുക്കുന്ന കാര്യം എസ്എഫ്‌ഐയാണ് തീരുമാനിക്കേണ്ടതെന്നും യെച്ചൂരി പറഞ്ഞു.
സംഭവത്തിൽ പങ്കെടുത്തവർക്കെതിരെ എസ്എഫ്‌ഐയിൽ അച്ചടക്ക നടപടിയുണ്ടാകുമെന്നാണ് ഭാരവാഹികൾ വ്യക്തമാക്കിയിരിക്കുന്നത്. ജില്ലാ നേതൃത്വത്തിന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിക്കുക.
സമരത്തെ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും രംഗത്ത് വന്നിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ അറിവോടെയാണ് സമരമെന്നാണ് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നത്.