നടൻ ഷൈന്‍ ടോം ചാക്കോ മാധ്യമപ്രവർത്തകരെ കണ്ട് ഓടുന്നതിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ . ‘പന്ത്രണ്ട്’ എന്ന സിനിമയുടെ ഷോ കണ്ടിറങ്ങുന്നതിനിടെ ആയിരുന്നു മാധ്യമ പ്രവർത്തകരെ കണ്ട് ഷൈൻ ഓടിയത്.
സിനിമയെ കുറിച്ചുള്ള അഭിപ്രായം ആളുകളോട് ചോദിക്കാനെത്തിയതായിരുന്നു മാധ്യമ പ്രവർത്തകർ. ഇതിനിടെയാണ് ഷൈൻ മാധ്യമങ്ങളെ കാണാതെ തിയറ്ററിൽ നിന്നും പുറത്തേക്ക് ഓടിയത്. കാര്യമെന്തന്നറിയാതെ ചില മാധ്യമപ്രവർത്തകരും ഷൈനിന്റെ പുറകെ ഓടി എങ്കിലും രക്ഷയില്ല. തിയറ്ററിന് ചുറ്റും ഓടിയ താരം റോഡിലേക്ക് ഇറങ്ങി വീണ്ടും ഓടുകയായിരുന്നു.
ഷൈൻ ടോം ചാക്കോ, വിനായകൻ, ദേവ് മോഹൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിയോ തദേവൂസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പന്ത്രണ്ട്.