യുവ അഭിഭാഷകയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊട്ടാരക്കരയിൽ കടവൂർ സ്വദേശി അഷ്‌ടമി അജിത്ത് കുമാറിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 25 വയസാണ് പ്രായം. സംഭവസമയത്ത് അഷ്ടമി വീട്ടിൽ തനിച്ചായിരുന്നു. ഇന്നലെ വൈകുന്നേരം വീട്ടുകാർ മടങ്ങിയെത്തിയപ്പോഴാണ് അഷ്‌ടമിയെ കയറിൽ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടത്.ഉടൻ തന്നെ കൊട്ടാരക്കാര താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അതിനകം തന്നെ മരിച്ചിരുന്നു.
അഷ്ടമിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിക്കുകയാണ്. ഇതേതുടർന്ന് സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അഷ്ടമിയുടെ ഫോൺ പരിശോധനയ്ക്കായി പൊലീസ് കസ്റ്റഡിയിലെടുത്തു. അഷ്ടമി കഴിഞ്ഞ ജനുവരി മുതലാണ് അഭിഭാഷകയായി പ്രവർത്തിച്ചു തുടങ്ങിയത്.