അസമിൽ വെള്ളപ്പൊക്കം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ എല്ലാ സഹായവും നൽകാൻ സംസ്ഥാന സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. അസമിലെ വെള്ളപ്പൊക്കം കേന്ദ്രം തുടർച്ചയായി നിരീക്ഷിച്ചു വരികയാണെന്നും വെല്ലുവിളി മറികടക്കാൻ പറഞ്ഞു. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ സൈന്യവും എൻഡിആർഎഫും ഉണ്ട്. അവർ ഒഴിപ്പിക്കൽ പ്രവർത്തനങ്ങൾ നടത്തുകയും ദുരിതബാധിതരെ സഹായിക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ബുധനാഴ്ച ഏഴ് പേർ കൂടി മരിച്ചതോടെ സംസ്ഥാനത്ത് പ്രളയക്കെടുതിയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 107 ആയി. ഇതിൽ 17 പേർ മരിച്ചത് മണ്ണിടിച്ചിലിലാണ്. കച്ചാർ, ബാർപേട്ട എന്നിവിടങ്ങളിൽ രണ്ട് പേരും ധുബ്രി, ബജാലി, താമുൽപൂർ ജില്ലകളിൽ നിന്ന് ഓരോ മരണം വീതവുമാണ് സ്ഥിരീകരിച്ചതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
759 ദുരിതാശ്വാസ ക്യാമ്പുകൾ സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ട്.സംസ്ഥാനത്ത് 30 ജില്ലകളിലായി 45.34 ലക്ഷം പേരെ വെള്ളപ്പൊക്കം ബാധിച്ചു. 4,536 ഗ്രാമങ്ങൾ ഇപ്പോഴും വെള്ളത്തിനിടയിലാണ്. ബാർപേട്ട ജില്ലയാണ് ഏറ്റവും കൂടുതൽ പേർ പ്രളയക്കെടുതി അനുഭവിക്കുന്നത്. ഇവിടെ 10.32 ലക്ഷത്തിലധികം ആളുകളെ പ്രളയം ബാധിച്ചു.