തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രികളിലെ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് അനുവദിക്കില്ലെന്നു മന്ത്രി വീണ ജോർജ്. ഇത്തരം സംഭവങ്ങൾ റിപ്പോർട്ടു ചെയ്താൽ കർശന നടപടി സ്വീകരിക്കും. രോഗികളോടു പണം ആവശ്യപ്പെടുന്ന ഡോക്ടർമാരും നടപടി നേരിടേണ്ടിവരുമെന്നു മന്ത്രി പറഞ്ഞു.
സർക്കാരിന്റെ രണ്ടാം നൂറുദിന പരിപാടിയുടെ ഭാഗമായി ആരോഗ്യവകുപ്പ് പ്രഖ്യാപിച്ച 99 ശതമാനം പദ്ധതികളും പൂർത്തിയാക്കി. 45 പദ്ധതികളാണ് ആരോഗ്യവകുപ്പിന്റേതായി പ്രഖ്യാപിച്ചത്. ആർസിസി, സിസിസി, എംസിസി എന്നിവ കേന്ദ്രീകരിച്ച് അർബുദ രജിസ്ട്രി തയാറാക്കികൊണ്ടിരിക്കുകയാണ്.
30 വയസിനു മുകളിൽ പ്രായമുള്ളവരിൽ ജീവിതശൈലീ രോഗങ്ങൾ കണ്ടെത്താനുള്ള സർവെയും ആരംഭിച്ചു. 140 നിയോജക മണ്ഡപത്തിലായി ഓരോ പഞ്ചായത്തിലുമാണ് സർവെ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.