കൊച്ചി: സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിനെ കൊച്ചിയിൽ രണ്ടാം ദിവസവും ഇഡി ചോദ്യം ചെയ്യുന്നു. ഇന്നത്തെ ചോദ്യം ചെയ്യൽ ഏഴര മണിക്കൂർ നേരം നീണ്ടു. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ ചോദ്യം ചെയ്യല്‍ പൂർത്തിയായിട്ടില്ലെന്ന് സ്വപ്ന പറഞ്ഞു. ഇന്നലെ അഞ്ച് മണിക്കൂർ നേരം സ്വപ്നയെ ഇഡി ചോദ്യം ചെയ്തിരുന്നു.
രാവിലെ തുടങ്ങിയ സ്വപ്ന സുരേഷിന്‍റെ ചോദ്യം ചെയ്യല്‍ രാത്രി ഏഴ് മണിയോടെയാണ് അവസാനിച്ചത്. ഇന്നലെയും ഇന്നുമായി നടത്തിയ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ സ്വപ്നയെ ഇഡി വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കും. കോടതിയിൽ നൽകിയ രഹസ്യ മൊഴിയുടെ പകർപ്പ് ലഭിച്ചതിന് പിന്നാലെയാണ് ഇഡി സ്വപ്നയിൽ നിന്ന് മൊഴിയെടുക്കാൻ തീരുമാനിച്ചത്.
അതേസമയം, കെ ടി ജലീലിന്‍റെ പരാതിയിൽ തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസ് രജിസ്റ്റർ ചെയ്ത ഗൂഢാലോചന കേസിൽ സരിത്തിനെ പൊലീസ് ചോദ്യം ചെയ്തു. എറണാകുളം പൊലീസ് ക്ലബ്ബിൽ വച്ചാണ് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തത്.