എറണാകുളം: ഡോളര്‍ കടത്ത് കേസില്‍ സ്വപ്നയുടെ രഹസ്യ മൊഴി ഇ ഡിക്ക് നൽകാനാവില്ലെന്ന് കോടതി. അന്വേഷണം പൂർത്തിയാകാത്ത സാഹചര്യത്തിൽ രഹസ്യമൊഴി മറ്റൊരു ഏജൻസിക്ക് നൽകാനാകില്ലെന്ന് കസ്റ്റംസ് എ സി ജെ എം കോടതിയിൽ അറിയിച്ചിരുന്നു.
അതേസമയം, ഇ ഡി നേരിട്ട് കസ്റ്റംസിന് അപേക്ഷ നൽകി മൊഴി വാങ്ങാമെന്നും കസ്റ്റംസിന്‍റെ അഭിഭാഷകൻ അറിയിച്ചു. എന്നാൽ സ്വർണക്കടത്ത് കേസിൽ സ്വപ്നയുടെ രഹസ്യമൊഴി എന്‍ഫോഴ്സ്മെന്‍റിന് നൽകുന്നതിൽ എതിർപ്പില്ലെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു.
നേരത്തെ കസ്റ്റംസിനോട് പറഞ്ഞ കാര്യങ്ങളാണ് താനിപ്പോൾ പുറത്ത് പറയുന്നതെന്ന് സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞതിന് പിന്നാലെയാണ് രഹസ്യമൊഴി ആവശ്യപ്പെട്ട് ഇഡി കോടതിയെ സമീപിച്ചത്. സംസ്ഥാനത്തെ പല പദ്ധതികളിൽ നിന്നുള്ള കമ്മീഷൻ പ്രതികളായ സ്വപ്ന സുരേഷും സരിത്തും ഡോളറാക്കി വിദേശത്തേക്ക് കടത്തി എന്നാണ് കേസ്.