കൊല്ലം: കൊല്ലം കരിനാഗപള്ളിയില് ദമ്പതികള്‍ മരിച്ച നിലയില്‍ കണ്ടെത്തി. കല്ലേലിഭാഗം സ്വദേശികളായ സാബു, ഷീജ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷോക്കടിപ്പിച്ച നിലയിലായിരുന്നു മൃതദേഹം.
മരിച്ച ദമ്പതികളുടെ മകനാണ് ആദ്യം മൃതദേഹം കണ്ടത്. ഇലക്ട്രിക് വയര്‍ ദേഹത്ത് ചുറ്റിയ നിലയിലാണ് ഇരുവരെയും കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സാമ്പത്തിക ബാധ്യത ആത്മഹത്യയിലേക്ക് നയിച്ചതാകാമെന്നും പോലീസ് വ്യക്തമാക്കി.