ഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് സിംഗ് മാണ്ഡവ്യയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച കോവിഡ് ഉന്നതതല അവലോകന യോഗം ചേരുമെന്ന് അറിയിച്ചു.
എയിംസ് ഡയറക്ടർ ഡോ. രണ്‍ദീപ് ഗുലേറിയ, ഐസിഎംആർ മേധാവി ബൽറാം ഭാർഗവ, കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്, നാഷണൽ സെന്റർ ഫോർ ഡിസീസ് കണ്ട്രോൾ ഡയറക്ടർ സുർജീത് സിംഗ് എന്നിവർ യോഗത്തിൽ പങ്കെടുക്കുകയും ചെയ്യും.