ശ്രീനഗർ: ശ്രീനഗർ- ജമ്മു ഹൈവേയിൽ ശക്തമായ മണ്ണിടിച്ചിലിനെത്തുടർന്ന് ആയിരക്കണക്കിന് വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു. ശ്രീനഗർ – ജമ്മു ദേശീയ പാതയിൽ വിവിധയിടങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ വിവിധയിടങ്ങളിൽ മണ്ണിടിച്ചിലുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ പ്രധാന റോഡുകൾ അടച്ചിരുന്നു. തീർഥാടന കേന്ദ്രമായ അമർനാഥ് ഉൾപ്പെടെയുള്ള താഴ്വരകളിൽ ശക്തമായ മഞ്ഞുവീഴ്ചയും ഉണ്ടായിരുന്നു.
അതേസമയം, റോഡുകൾ സാധാരണ ഗതിയിലാക്കാൻ രണ്ടു ദിവസമെങ്കിലും വേണ്ടിവരുമെന്ന് അധികൃതർ പറഞ്ഞു.