നിവിൻ പോളിയെ നായകനാക്കി എബ്രിഡ് ഷൈൻ 2016-ൽ സംവിധാനം ചെയ്ത ചിത്രമാണ് ആക്ഷൻ ഹീറോ ബിജു. ഇപ്പോഴിതാ ആക്ഷൻ ഹീറോ ബിജുവിന്റെ രണ്ടാം ഭാഗം വരുകയാണ് . റിയലിസ്റ്റിക് പോലീസ് സിനിമയായിരുന്നു ആക്ഷൻ ഹീറോ ബിജു. നിവിൻ പോളി തന്നെയാണ് ചിത്രത്തിന്റെ നിർമാണം .
എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത പുതിയ ചിത്രം മഹാവീര്യറിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപനത്തോടനുബന്ധിച്ച് ഇറക്കിയ വാർത്താക്കുറിപ്പിലാണ് ആക്ഷൻ ഹീറോ ബിജുവിന്റെ രണ്ടാം ഭാഗത്തെകുറിച്ചു വ്യക്തമാക്കിയത് . കുറിപ്പിന്റെ അവസാന ഭാഗത്ത് പോളി ജൂനിയർ പിക്ചേഴ്സിന്റെ വരാനിരിക്കുന്ന ചിത്രങ്ങളുടെ ലിസ്റ്റിലാണ് ആക്ഷൻ ഹീറോ ബിജു രണ്ടാം ഭാഗത്തിന്റെ പേരുമുള്ളത്.
നിവിൻ പോളിയും എബ്രിഡ് ഷൈനും ഒന്നിച്ച രണ്ടാമത്തെ ചിത്രമായിരുന്നു ആക്ഷൻ ഹീറോ ബിജു. ചിത്രത്തിലെ ഗാനങ്ങളും കോമഡി രംഗങ്ങളും ഇപ്പോഴും സിനിമാപ്രേമികൾ നെഞ്ചേറ്റുന്നവയാണ്. അനു ഇമ്മാനുവൽ ആയിരുന്നു ചിത്രത്തിലെ നായിക. ജോജു ജോർജ്, കലാഭവൻ പ്രചോദ്, അരിസ്റ്റോ സുരേഷ്, രോഹിണി, മേഘനാഥൻ, വിന്ദുജ മേനോൻ തുടങ്ങിയ നീണ്ട താര നിര തന്നെ ചിത്രത്തിൽ അണിനിരന്നു.
















