ഗോവയിൽ അവധി ആഘോഷിക്കുന്നതിനിടെ വ്യായാമത്തിലേർപ്പെട്ടതിനെ തുടർന്ന് നടൻ ദിഗന്തിന് തലയിടിച്ച് വീണ് പരിക്കേറ്റു. കഴുത്തിന് സാരമായി പരിക്കേറ്റ ദിഗന്തിനെ ഉടൻ ഗോവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും പിന്നീട് ബെംഗലൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
നടൻ്റെ ഇപ്പോഴത്തെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്നും ദിഗന്തിനെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തുവെന്നുമാണ് ഏറ്റവും പുതിയ വിവരം.
ഭാര്യയും നടിയുമായ ഐന്ദ്രിത റായിയുമൊത്ത് ഗോവയിൽ അവധി ആഘോഷിക്കാൻ എത്തിയപ്പോഴാണ് അപകടം നടന്നത്. ഇവർ താമസിക്കുന്ന ഹോട്ടലിൽ വെച്ച് ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം നടന്നത്. വ്യായാമത്തിൻ്റെ ഭാഗമായി കായിക അഭ്യാസത്തിൽ ഏർപ്പെടുമ്പോൾ തല ഇടിച്ച് വീഴുകയായിരുന്നു.. നായകവേഷത്തിൽ ഉൾപ്പെടെ 35-ഓളം സിനിമകളിൽ അഭിനയിച്ച നടനാണ് ദിഗന്ത്.