രൺബീര്‍ കപൂറിനെ നായകനാക്കി കരൺ മൽഹോത്ര സംവിധാനം ചെയ്യുന്ന പീരിഡ് ചിത്രം ശംഷേരയുടെ ടീസർ പുറത്തുവന്നു. കൊള്ളക്കാരനായാണ് ചിത്രത്തിൽ രൺബീർ എത്തുന്നത്. സഞ്ജയ് ദത്ത് ആണ് വില്ലൻ. വാണി കപൂർ, അശുതോഷ് റാണ, റോണിത് റോയ്, സൗരഭ് ശുക്ല എന്നിവരാണ് മറ്റ് താരങ്ങൾ. 150 കോടി മുതല്‍ മുടക്കിലൊരുങ്ങുന്ന ചിത്രം ജൂലൈ 22ന് തിയറ്ററുകളിലെത്തും. യാഷ് രാജ് ഫിലിംസാണ് ചിത്രം നിർമിക്കുന്നത്.
ശനിയാഴ്ച രൺബീർ കപൂറിന്റെ ശംഷേരയുടെ ഫസ്റ്റ് ലുക്ക് ചോർന്നിരുന്നു . നീണ്ട മുടിയും താടിയും ഉള്ള പരുക്കൻ ലുക്കിൽ, നടന്റെ ഇതുവരെ കാണാത്ത അവതാരം ആരാധകർക്കിടയിൽ മികച്ച സ്വീകാര്യത നേടി. ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു . തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം ഡബ്ബ് ചെയ്തെത്തുന്നുണ്ട്. ഐ മാക്സ് ഫോർമാറ്റിലും ചിത്രം റിലീസ് ചെയ്യും.