ജൂണ്‍ 28ന് യുഎഇ സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര പ്രതിരോധ മന്ത്രാലയം മോദിയുടെ യുഎഇ സന്ദർശനത്തെക്കുറിച്ചു അറിയിച്ചു. ജൂണ്‍ 26ന് ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി ജര്‍മനിയിലേക്ക് പോകും. ഉച്ചകോടിക്ക് ശേഷമാണ് 28ന് മോദി യുഎഇയില്‍ എത്തുക.
അന്തരിച്ച മുന്‍ യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നേരിട്ട് അനുശോചനം അറിയിക്കും. യുഎഇയുടെ പുതിയ പ്രസിഡന്റായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാനെ പ്രധാനമന്ത്രി അഭിനന്ദിക്കും. 28ന് രാത്രി തന്നെ പ്രധാനമന്ത്രി യുഎഇയില്‍ നിന്ന് മടങ്ങുമെന്നും മന്ത്രാലയം അറിയിച്ചു.