ആഡംബര വാഹനപ്രേമികളുടെ സ്വപ്‌ന വാഹനമായ ലക്ഷ്വറി കാര്‍ സ്വന്തമാക്കി പൃഥ്വിരാജ്. ഇറ്റാലിയന്‍ അത്യാഡംബര വാഹന നിര്‍മാതാക്കളായ ലംബോര്‍ഗിനിയുടെ കിടിലന്‍ എസ്.യു.വിയാണ് ഉറുസ്. ഉറുസിന് ഇന്ത്യയില്‍ ആക്‌സസറീസ് ഉള്‍പ്പെടെ അഞ്ചരക്കോടി മൂല്യം വരും. പ്രി ഓണ്‍ഡ് കാറുകളുടെ സൂപ്പര്‍ വിതരണക്കാരായ റോയല്‍ ഡ്രൈവില്‍ നിന്നാണ് ഉറുസ് സ്വന്തമാക്കിയത്.
2000 കിലോ മീറ്ററിനു താഴെ മാത്രം ഡ്രൈവ് ചെയ്ത ലംബോര്‍ഗിനി ഹ്യുറക്കാന്‍ എക്സ്ചേഞ്ച് ചെയ്താണ് റോയല്‍ ഡ്രൈവില്‍ നിന്ന് പൃഥ്വി ഉറുസ് സ്വന്തമാക്കിയത്. ലോകോത്തര ലക്ഷ്വറി കാറുകളുടെ കിടിലന്‍ ശേഖരമുള്ള താരമാണ് പൃഥ്വിരാജ് . റേഞ്ച് റോവര്‍, പോര്‍ഷെ കെയ്ന്‍, ഔഡി, ബിഎംഡബ്ല്യു, ലംബോര്‍ഗിനി തുടങ്ങി നിരവധി അത്യാഡംബര കാറുകളുള്ള പൃഥ്വിയുടെ കാര്‍ ഗാരേജിലേക്ക് ഇതോടെ ഒരു സൂപ്പര്‍ എസ്.യു.വി കൂടി എത്തിയിരിക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ സൂപ്പര്‍ താരവും മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനുമായ രോഹിത് ശര്‍മ ഈയിടെ ഉറുസ് ഇറക്കുമതി ചെയ്തത് ട്രെന്‍ഡിംഗ് വാര്‍ത്തയായിരുന്നു.