മഹാരാഷ്ട്ര നിയമസഭ പിരിച്ചുവിടുമെന്ന സൂചനയുമായി ശിവസേനയുടെ എംപി സഞ്ജയ് റാവത്ത് . ‘മഹാരാഷ്ട്രയില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ പ്രതിസന്ധി വിധാന്‍സഭ പിരിച്ചുവിടുന്നതിലേക്ക് നീങ്ങുകയാണ്’ എന്ന് സഞ്ജയ് ട്വീറ്റ് ചെയ്തു. നിര്‍ണായകമായ മന്ത്രിസഭായോഗം മുംബെയില്‍ നടക്കും. മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ ശിവസേന വന്‍ പ്രതിസന്ധിയെ നേരിടുകയാണ്.
महाराष्ट्रातील राजकीय घडामोडींचा प्रवास विधान सभा बरखास्तीचया दिशेने..
— Sanjay Raut (@rautsanjay61) June 22, 2022
വിമത നിക്കങ്ങള്‍ ഇനിയും വ്യക്തമായിട്ടില്ല. ബി ജെ പിയുമായി സഹകരിക്കുന്നുണ്ടെങ്കിലും ആ പിന്തുണ എത്രമാത്രമെന്ന് ഇരുകൂട്ടരും വെളിപ്പെടുത്തിയിട്ടില്ല. മഹാ വികാസ് സഖ്യം നേരിടുന്ന പ്രതിസന്ധിക്കിടയില്‍, എംഎല്‍എമാരോട് മുംബൈ വിടരുതെന്ന് ബിജെപി ആവശ്യപ്പെട്ടു.
കോണ്‍ഗ്രസിനും ശിവസേനയില്‍ വിശ്വാസം നഷ്ടമായെന്നു സൂചിപ്പിക്കുന്ന നീക്കങ്ങളാണ് നിലവില്‍ . പ്രതിസന്ധി പരിഹരിക്കാന്‍ കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് കമല്‍നാഥിനെ അയച്ചെങ്കിലും ശിവസേനയിലെ പ്രതിസന്ധി പരിഹരിക്കാൻ കഴിയുന്നില്ല.ശിവസേന കോണ്‍ഗ്രസ് – എന്‍സിപി സഖ്യം വിട്ട് സേനയിലേക്ക് മടങ്ങണമെന്ന ഏകനാഥ് ഷിന്‍ഡെയുടെ ആവശ്യത്തില്‍ കോൺഗ്രസിൽ ആശങ്കയാണ്.മഹാരാഷ്ട്രയില്‍ അധികാരം നഷ്ടപ്പെടുമങ്കിലും തിരിച്ചുവരുമെന്നും ശിവസേനയുടെ സഞ്ജയ് റാവത്ത് പറയുന്നു.