നടൻ വിജയുടെ 48ാം ജന്മദിനം പ്രമാണിച്ച് ദളപതിയുടെ 66-ാമത്തെ ചിത്രമായ വാരിസിന്റെ സെക്കന്റ് ലുക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.വംശി പൈഡിപ്പള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. താരത്തിന്റെ പിറന്നാളിന് മുന്നോടിയായി കഴിഞ്ഞ ദിവസം ഫസ്റ്റ് ലുക് പോസ്റ്റർ പുറത്തുവിട്ടിരുന്നു.
വിജയ്‍യുടെ കരിയറിലെ 66-ാം ചിത്രം ഒരു ദ്വിഭാഷാ ചിത്രം ആയിരിക്കും. തെലുങ്കിലും തമിഴിലും ആണ് ചിത്രം തയ്യാറായിരിക്കുന്നത് . ചിത്രത്തിനായി വിജയ് വാങ്ങുന്ന പ്രതിഫലം 120 കോടിയാണെന്നാണ് റിപ്പോര്‍ട്ട്. രശ്‍മിക മന്ദാനയാണ് ചിത്രത്തില്‍ നായികയായി. എസ് തമൻ ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടെയും സഹ അഭിനേതാക്കളുടെയും ആരാധകരുടെയും ആശംസകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഹൻസിക മോട്വാനി, അനിരുദ്ധ് രവിചന്ദർ, ജിവി പ്രകാശ്, ശരത്കുമാർ എന്നിവരുൾപ്പെടെയുള്ള സെലിബ്രിറ്റികൾ ദളപതി വിജയ്ക്ക് ആശംസകൾ നേർന്നു.
ദളപതി ഫാൻസ് തമിഴ് നാട്ടിലുടനീളം നിരവധി ക്ഷേമപ്രവർത്തനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തുടനീളമുള്ള തിരഞ്ഞെടുക്കപ്പെട്ട തിയേറ്ററുകളിൽ വിജയ്‌യുടെ ജന്മദിനത്തിൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾ പ്രദർശിപ്പിക്കും.