ആറ്റിങ്ങലിൽ വാഹനാപകടത്തിൽ അച്ഛനും മകനും മരിച്ചത് ആത്മഹത്യ. ടാങ്കർ ലോറിയിൽ കാർ ഇടിപ്പിച്ചാണ് നെടുമങ്ങാട് നല്ലമ്പ്രക്കോണം സ്വദേശി പ്രകാശ് ദേവരാജൻ, മകൻ ശിവദേവ് (12) എന്നിവർ മരിച്ചത്. ദേശീയപാതയിൽ ആറ്റിങ്ങൽ മാമത്ത് ഇന്നലെ രാത്രിയായിരുന്നു സംഭവം. രാത്രി പതിനൊന്നരയോടെയാണ് മാമം പെട്രോൾ പമ്പിന് സമീപം വെച്ച് അപകടമുണ്ടായത്. അപകടത്തിന് മുൻപ് ദേവരാജൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ചർച്ചയാകുന്നു. ഇതിന് മുമ്പ് രാത്രി 10.59 ഓടെയാണ് പ്രകാശ് അഞ്ചുപേരുടെ ചിത്രം ഉൾപ്പടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടത്. പ്രകാശിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്മരണത്തിന് ഉത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടു വരണമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്കു പോകുകയായിരുന്നു ഇവർ. തിരുവനന്തപുരം കെഎസ്ആർടിസി ഡിപ്പോയിലേക്ക് ഡീസലുമായി വന്ന ടാങ്കർ ലോറിയുമായാണ് കാർ കൂട്ടിയിടിച്ചത്.
പ്രകാശ്, ശശികല ദമ്പതികള്‍ക്ക് ഒരു മകള്‍ കൂടിയുണ്ട്. ഭാര്യ ശശികല ഒൻപതു മാസമായി വിദേശത്താണ്. കുടുംബപ്രശ്‌നങ്ങളെ തുടർന്ന് ഇരുവർക്കുമിടയിൽ തർക്കം ഉണ്ടായിരുന്നു. വിദേശത്തുനിന്ന് മടങ്ങിവരാൻ ആവശ്യപ്പെട്ടിട്ടും ശശികല അനുസരിച്ചില്ല. ഇതേ തുടർന്ന് ആത്മഹത്യാക്കുറിപ്പ് പ്രകാശ് തയാറാക്കി വച്ചിരുന്നു.ഭാര്യയുടെ പ്രവൃത്തികളാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നും മോൾ അച്ഛനോടു ക്ഷമിക്കണമെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്.