നടിയെ പീഡിപ്പിച്ച കേസിൽ വിജയ് ബാബുവിന് ഹൈക്കോടതിയിൽ നിന്ന് ആശ്വാസമാകുന്ന വിധി.വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുകയാണ് ഹൈക്കോടതി. 27 മുതൽ അടുത്ത മാസം മൂന്നു വരെ അന്വേഷണസംഘത്തിന് മുന്നിൽ വിജയ് ബാബു ഹാജരാകണം. രാവിലെ 9 മുതൽ ആറുവരെ ചോദ്യം ചെയ്യാം എന്നീ ഉപാധികളോടെയാണ് വിജയ്ബാബുവിന് ജാമ്യം നൽകിയത്. അറസ്റ്റ് ചെയ്താൽ ജാമ്യം അനുവദിക്കണമെന്നും കോടതി നിർദേശിച്ചു.
കേരളത്തിൽത്തന്നെയുണ്ടാകണമെന്ന് നടനോട് കോടതി നിർദേശിച്ചിട്ടുണ്ട്. പെൺകുട്ടിയെ സ്വാധീനിക്കുന്ന തരത്തിലുള്ള ഇടപെടലുകൾ നടത്തരുതെന്നും കോടതി ഉപാധി വെച്ചിട്ടുണ്ട്.നേരത്തെ ഒരു കോടി രൂപ വാഗ്ദാനം ചെയ്ത് വിജയ് ബാബു ഒത്തുതീർപ്പിന് ശ്രമിച്ചിരുന്നെന്ന് നടി വെളിപ്പെടുത്തിയിരുന്നു.