ഗാന്ധിനഗർ : ഗുജറാത്തിൽ നേരിയ ഭൂചലനം. നർമദ ജില്ലയിലെ കേവഡിയ ഗ്രാമത്തിലാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്‌കെയിലിൽ 3.1 തീവ്രതയാണ് രേഖപ്പെടുത്തിയത്. പ്രദേശത്ത് ആളപായമോ, നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല.
കേവഡിയയിൽ നിന്ന് 12 കിലോമീറ്റർ മാറിയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സീസ്‌മോളജിക്കൽ റിസർച്ചാണ് ഇത് സംബന്ധിച്ച് വിവരങ്ങൾ പുറത്ത് വിട്ടത്. 12.7 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം രേഖപ്പെടുത്തിയിരിക്കുന്നത്.