ഇടുക്കി: ഇടുക്കിയിൽ പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ അറുപത്തിയാറുകാരന് 81 വർഷം കഠിന തടവും രണ്ടു ലക്ഷത്തി ഇരുപതിനായിരം രൂപ പിഴയും ശിക്ഷ. ഇടുക്കി കൈതപ്പാറ സ്വദേശി ജോർജ്ജിനെയാണ് ഇടുക്കി അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്.
81 വർഷത്തെ കഠിനതടവിനാണ് ശിക്ഷിച്ചതെങ്കിലും 30 വർഷം ശിക്ഷ മാത്രം പ്രതി അനുഭവിച്ചാൽ മതിയെന്ന് കോടതി വിധിയിൽ വ്യക്തമാക്കുന്നു. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി രണ്ടു ലക്ഷം രൂപ അധികമായി കുട്ടിക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു.
അയൽവാസിയായ കുട്ടിയെയാണ് പ്രതി ജോർജ്ജ് പീഡിപ്പിച്ചത്. സംഭവത്തിൽ 2020-ൽ കഞ്ഞിക്കുഴി പോലീസാണ് കേസ് എടുത്തത്. കുട്ടിയെ എട്ട് വയസ് മുതൽ പ്രതി നിരന്തരം പീഡിപ്പിച്ചിരുന്നു എന്നും ആൾതാമസമില്ലാത്ത വീട്ടിലെത്തിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നും ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തി.