ഭുവനേശ്വർ: ഒഡീഷയിൽ മാവോയിസ്റ്റ് ആക്രമണത്തിൽ മൂന്ന് സിആർപിഎഫ് ജവാന്മാർ വീരമൃത്യു വരിച്ചു. നൗപാഡ ജില്ലയിലാണ് മാവോയിസ്റ്റുകൾ സിആർപിഎഫ് ജവാന്മാർക്ക് നേരെ ആക്രമണം നടത്തിയത്. ആക്രമണത്തിൽ നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രണ്ട് എഎസ്ഐമാരും ഒരു കോൺസ്റ്റബിളുമാണ് കൊല്ലപ്പെട്ടത്.
ഉച്ചയ്ക്ക് 2.30നാണ് മാവോയിസ്റ്റ് ആക്രമണം ഉണ്ടായത്. പട്ടദാന വനത്തിലുള്ളിലാണ് ഏറ്റുമുട്ടൽ നടന്നത്. പുതിയ റോഡിന്റെ നിർമാണ പ്രവർത്തനവുമായി ബന്ധപ്പെട്ട് സിആർപിഎഫ് സേനാ വിഭാഗങ്ങളെ പ്രദേശത്ത് വിന്യസിച്ചിരുന്നു. ഇവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.