പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. ഒസത്തിയൂരിലെ പവിത്ര- വിഷ്ണു ദമ്പതികളുടെ പെൺകുഞ്ഞാണ് മരിച്ചത്. ഇന്ന് രാവിലെയാണ് കുഞ്ഞ് മരിച്ചത്.
വെള്ളിയാഴ്‌ച്ച തൃശ്ശൂർ മെഡിക്കൽ കോളേജിലായിരുന്നു സുഖ പ്രസവം. ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു മരണം. ഗർഭം അഞ്ചാം മാസം എത്തിയപ്പോൾ ആയിരുന്നു പ്രസവം. 25 ആഴ്‌ച്ച മാത്രം വളർച്ചയുണ്ടായിരുന്ന ശിശുവിനെ പ്രത്യേക നിരീക്ഷണസംവിധാനത്തിലേക്ക് മാറ്റിയെങ്കിലും ഇന്ന് രാവിലെയോടെ കുഞ്ഞ് മരണപ്പെടുകയായിരുന്നു.