കച്ചാ ബദാം എന്ന മനംമയക്കുന്ന പാട്ട് സൃഷ്ടിച്ച ഓളം ഇതുവരെ തീർന്നിട്ടില്ല. റീല്‍സും ഡാന്‍സും റീമിക്‌സും ഒക്കെയായി രാജ്യമൊട്ടാകെ പാട്ട് ആഘോഷിച്ചു. ഇതിനിടെ റീല്‍സിലുള്‍പ്പെടെ പല ട്രെന്‍ഡുകള്‍ വന്നുപോയെങ്കിലും കച്ചാ ബദാം എന്ന പാട്ടിനോടുള്ള സ്‌നേഹം നെറ്റിസണ്‍സിന് ഇപ്പോഴും കുറഞ്ഞിട്ടില്ല. കച്ചാ ബദാം പാട്ടുമായെത്തിയ മറ്റൊരു കച്ചവടക്കാരനെക്കൂടി ഇന്റര്‍നെറ്റ് ഇപ്പോള്‍ ഏറ്റെടുത്തിരിക്കുകയാണ്. ആ കലാകാരന്റെ പാട്ടില്‍ കച്ചാ ബദാം എന്ന വരികളില്ല. എന്നാല്‍ കേള്‍ക്കുന്നവരെയാകെ ആ വരികള്‍ മൂളിക്കുന്ന തരത്തില്‍ ഓടക്കുഴലില്‍ വിസ്മയം തീര്‍ത്താണ് യുവാവ് ശ്രദ്ധ നേടിയത്. ഒഡിഷയിലെ പുരി ജഗന്നാഥ് ക്ഷേത്രത്തിന് മുന്നില്‍ നിന്നും കളിപ്പാട്ട കച്ചവടക്കാരനായ ഒരു യുവാവ് ഓടക്കുഴലില്‍ കച്ചാ ബദാം പാട്ടിന്റെ ഈണങ്ങള്‍ വായിക്കുന്ന വിഡിയോ കഴിഞ്ഞ ദിവസമാണ് ട്വിറ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. വിഡിയോ അപ്ലോഡ് ചെയ്ത് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ആ പ്രകടനം വലിയ രീതിയില്‍ ശ്രദ്ധ നേടി.
#kachabadam fever hits #Puri #Odisha
Flute artist playing Bengal’s recent popular tune in front of #JagannathTemple #Puri pic.twitter.com/4XIlLmxQ0t— Suryagni (@Suryavachan) June 20, 2022