കേരള സര്‍വകലാശാലയ്ക്ക് നാക് റീ അക്രഡിറ്റേഷനില്‍ ചരിത്ര നേട്ടം. കേരളത്തില്‍ ഇതാദ്യമായാണ് ഒരു സര്‍വകലാശാലയ്ക്ക് ഈ നേട്ടം ലഭിക്കുന്നത്. ഗുണമേന്മാ വര്‍ധനവ് പരിഗണിച്ച് എ പ്ലസ് പ്ലസ് റാങ്കാണ്(A++) കേരള സര്‍വകലാശാലയ്ക്ക് ലഭിച്ചത്. 3.67 ഗ്രേഡ് പോയിന്റാണ് സര്‍വകലാശാല നേടിയത്. അഖിലേന്ത്യാ തലത്തില്‍ത്തന്നെയുള്ള മികച്ച ഗ്രേഡാണ് കേരള സര്‍വ്വകലാശാല സ്വന്തമാക്കിയത്.ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു സര്‍വകലാശാലയെ മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭിനന്ദിച്ചു.
ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന്റെ കുറിപ്പ്
നമ്മുടെ സര്‍വ്വകലാശാലകളില്‍ ഗുണമേന്മാ വര്‍ദ്ധനവിനു വേണ്ടി നടക്കുന്ന ശ്രമങ്ങള്‍ ഉജ്ജ്വല നേട്ടങ്ങളിലൊന്ന് സമ്മാനിച്ചിരിക്കുന്നു.’നാക്’ അക്രഡിറ്റേഷനില്‍ 3.67 ഗ്രേഡ് പോയിന്റോടെ A ++ നേടി കേരള സര്‍വ്വകലാശാല ചരിത്രനേട്ടം കുറിച്ചു.
അഖിലേന്ത്യാ തലത്തില്‍ത്തന്നെയുള്ള മികച്ച ഗ്രേഡാണ് കേരള സര്‍വ്വകലാശാല കരസ്ഥമാക്കിയിരിക്കുന്നത്. ഗുണമേന്മാ വര്‍ദ്ധനവിനായി നടക്കുന്ന പരിശ്രമങ്ങളില്‍ ഊര്‍ജ്ജസ്വലമായി പങ്കുചേര്‍ന്ന് കേരളത്തിന് ദേശീയതലത്തില്‍ സമുന്നതസ്ഥാനം നേടിത്തന്ന കേരളസര്‍വ്വകലാശാലാ സമൂഹത്തെ ഹൃദയപൂര്‍വ്വം അഭിവാദനം ചെയ്യുന്നു.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fdrrbindhu%2Fposts%2F418534653653318&show_text=true&width=500
















