തെന്നിന്ത്യൻ താരം നാഗചെെതന്യയും നടി ശോഭിത ധൂലിപാലയും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകൾ കഴിഞ്ഞ ദിവസം പരന്നിരുന്നു. ഈ വാർത്ത പ്രചരിച്ചതിന് പിന്നിൽ നടി സാമന്തയുടെ പി.ആർ ടീമാണെന്ന ആരോപണം പിന്നാലെ ഉയർന്നിരുന്നു. നാഗചൈതന്യയുടെ പ്രതിച്ഛായ തകർക്കാനുള്ള മുൻഭാര്യയുടെ പദ്ധതിയാണിതെന്നായിരുന്നു ആരോപണങ്ങൾ ഉയർന്നത്. ഇപ്പോഴിതാ ആരോപണങ്ങൾക്കുള്ള മറുപടിയുമായി സാമന്ത തന്നെ എത്തിയിരിക്കുകയാണ്. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
‘പെൺകുട്ടിക്കെതിരെ ഗോസിപ്പ് വന്നാൽ അത് സത്യം. ആൺകുട്ടിക്കെതിരെ വന്നാൽ അത് പെൺകുട്ടി ഉണ്ടാക്കിയത്. നിങ്ങളുടെയും നിങ്ങളുടെ കുടുംബത്തിന്റെയും കാര്യം നോക്കൂ’- സാമന്ത കുറിച്ചു. 2017ലായിരുന്നു നാഗചൈതന്യയും സാമന്തയും വിവാഹിതരായത്. 2021 ഒക്‌ടോബറിൽ ഇവർ വിവാഹമോചിതരായി. പരസ്പര ധാരണയോടെയായിരുന്നു വിവാഹമോചനം.
















