രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹ.യശ്വന്ത് സിന്‍ഹയുടെ പേര് സംയുക്ത-പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായി നിര്‍ദ്ദേശിക്കാന്‍ ആണ്
തൃണമൂല്‍ കോണ്‍ഗ്രസ് തീരുമാനം. ഇന്നു ചേരുന്ന പ്രതിപക്ഷ സംയുക്ത യോഗത്തില്‍ യശ്വന്ത് സിന്‍ഹയുടെ പേര് തൃണമൂല്‍ നിര്‍ദ്ദേശിക്കുംയശ്വന്ത് സിന്‍ഹ തൃണമൂലില്‍ നിന്ന് രാജിവച്ചാല്‍ പിന്തുണയ്ക്കുമെന്ന് ചില കക്ഷികള്‍ അറിയിച്ചിട്ടുണ്ട്. ഇതിനായി ടിഎംസി അദ്ധ്യക്ഷ മമതാ ബാനര്‍ജി അനുവാദം നല്‍കിയതായാണ് റിപോർട്ടുകൾ .
മുന്‍ ബംഗാള്‍ ഗവര്‍ണര്‍ ഗോപാല്‍ കൃഷ്ണ ഗാന്ധി, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫാറൂഖ് അബ്ദുള്ള എന്നിവര്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സംയുക്ത-പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയാകാന്‍ നേരെത്തെ പരിഗണിച്ചത്.എന്നാൽ ഇവര്‍ താല്പര്യമില്ലായ്മ അറിയിച്ചു.
‘ടിഎംസിയില്‍ എനിക്ക് നല്‍കിയ ബഹുമാനത്തിനും അന്തസ്സിനും മമതയോട് ഞാന്‍ നന്ദിയുണ്ടെന്ന് യശ്വന്ത് സിന്‍ഹ ട്വീറ്റ് ചെയ്തു. വലിയൊരു ദേശീയ ലക്ഷ്യത്തിനായി പ്രതിപക്ഷ ഐക്യത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടിയില്‍ നിന്ന് മാറിനില്‍ക്കേണ്ട സമയം വന്നിരിക്കുന്നു. മമത ഈ നടപടി അംഗീകരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.’ എന്ന് യശ്വന്ത് പറഞ്ഞു
I am grateful to Mamataji for the honour and prestige she bestowed on me in the TMC. Now a time has come when for a larger national cause I must step aside from the party to work for greater opposition unity. I am sure she approves of the step.
— Yashwant Sinha (@YashwantSinha) June 21, 2022
















