തെന്നിന്ത്യൻ താരം നയൻതാരയുടെയും വിഘ്‌നേഷിന്റെയും ഹണിമൂൺ തായ്‍ലൻഡിൽ. വിഘ്നേഷ് ആണ് തായ്‌ലൻഡിൽ നിന്നുള്ള ഇരുവരുടെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
ആരാധകർ ഏറെ കാത്തിരുന്ന വിവാഹമായിരുന്നു നയൻതാരയുടേത്.ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്തുള്ള റിസോർട്ടില്‍വച്ചായിരുന്നു നയൻതാര–വിഘ്നേഷ് വിവാഹം നടന്നത്ശേഷം ഇരുവരുടെയും കേരളത്തിലെത്തിയ വാർത്തകളും ചിത്രങ്ങളും ഏറെ വൈറലായിരുന്നു .

വിവാഹശേഷം സിനിമയില്‍ നിന്ന് ചെറിയ ഇടവേള എടുത്തിരിക്കുകയാണ് ഇരുവരും. മലയാളത്തില്‍ അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ഗോള്‍ഡാണ് നയന്‍താരയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്. തെലുങ്ക് ചിത്രം ഗോഡ്ഫാദര്‍, ഷാരൂഖ് ഖാന്‍ നായകനായ അറ്റ്‌ലി ചിത്രം ജവാന്‍ തുടങ്ങിയവയാണ് മറ്റു പ്രൊജക്ടുകള്‍.

















