ന്യൂഡല്‍ഹി: നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ നാളെയും ഇ.ഡി ചോദ്യം ചെയ്യും. അതേസമയം ഇന്നത്തെ ചോദ്യം ചെയ്യൽ ഉടൻ പൂർത്തിയാകും. പത്താം മണിക്കൂറിലേക്കാണ് രാഹുല്‍ ഗാന്ധിയുടെ ചോദ്യം ചെയ്യല്‍ കടക്കുന്നത്. ഏകദേശം രാത്രി പതിനൊന്ന് മണിയോടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാകുമെന്നാണ് സൂചനകള്‍.
ഇന്ന് രാവിലെ 11 മണിയോടെയാണ് രാഹുല്‍ ചോദ്യം ചെയ്യലിന് ഹാജരായത്. നാലാം ദിവസമാണ് രാഹുലിനെ ചോദ്യം ചെയ്യുന്നത്.വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദ്ദേശിച്ചിരുന്നത്. എന്നാൽ അമ്മ സോണിയാ ഗാന്ധിയുടെ അനാരോഗ്യം കണക്കിലെടത്ത് ഇന്നത്തേക്ക് ചോദ്യം ചെയ്യല്‍ മാറ്റാന്‍ രാഹുല്‍ അഭ്യർത്ഥിച്ചു. ഇത് പരിഗണിച്ചാണ് ഇഡി ചോദ്യംചെയ്യൽ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
അതേസമയം സോണിയ ഗാന്ധിയേയും രാഹുൽ ഗാന്ധിയേയും എൻഫോഴ്സ്മെന്റ് വേട്ടയാടുന്നുവെന്ന് ചൂണ്ടിക്കാട്ടി മുതിർന്ന കോൺഗ്രസ് നേതാക്കൾ രാഷ്ട്രപതിയെ കണ്ടു. രാഷ്ട്രപതിക്ക് രണ്ട് നിവേദനങ്ങൾ സമർപ്പിച്ചതായും കോൺഗ്രസ് എം.പിമാർക്കെതിരായ പൊലീസ് വേട്ടയാടലിൽ നടപടി ആവശ്യപ്പെട്ടെന്നും നേതാക്കൾ പറഞ്ഞു.
















