നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം തേടി അതിജീവിത ഹൈക്കോടതിയില്‍. കോടതിയിലുള്ളത് തന്റെ ദൃശ്യങ്ങളാണ്. അത് പുറത്ത് പോയാല്‍ തന്റെ ഭാവിയെ ബാധിക്കും. ദൃശ്യങ്ങള്‍ ചോര്‍ത്തിയത് ആരാണെന്ന് അറിയണമെന്നും ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും അതിജീവിത ആവശ്യപ്പെട്ടു.
ആക്രമണ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ ചോര്‍ന്നതില്‍ പരിശോധന വേണമെന്ന പ്രോസിക്യൂഷന്‍ വാദത്തിന് പിന്നാലെയാണ് അതിജീവിതയും ഇക്കാര്യം ആവശ്യപ്പെട്ടത്.
എന്നാല്‍ ആശങ്ക വേണ്ടെന്നായിരുന്നു ഹൈക്കോടതിയുടെ മറുപടി നൽകിയത്. മെമ്മറി കാര്‍ഡില്‍ നിന്ന് ദൃശ്യങ്ങള്‍ ചോര്‍ന്നിട്ടില്ല. മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യു മാറിയിട്ടുണ്ട്. എന്നാല്‍ ആക്രമണ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയിട്ടില്ല. പിന്നെ എങ്ങനെയാണ് ദൃശ്യങ്ങള്‍ ചോര്‍ന്നതായി ആരോപിക്കുക. പിന്നാലെ സംസ്ഥാന സര്‍ക്കാരിനെ കോടതി വിമര്‍ശിച്ചു. നേരത്തെ ഹാഷ് വാല്യു മാറിയതില്‍ അന്വേഷണം വേണമെന്ന് പ്രോസിക്യൂഷനും ആവര്‍ത്തിച്ചിരുന്നു.
















