ഒരു സ്ത്രീയുൾപ്പെടെ മൂന്ന് നക്‌സലുകളെ പോലീസ് വധിച്ചു.മദ്ധ്യപ്രദേശിൽ ബാലഘട്ട് ജില്ലയിലെ ലൻജി താലൂക്കിൽ കദ്ല ഗ്രാമത്തിലെ വനമേഖലയോട് ചേർന്നുള്ള പ്രദേശത്തായിരുന്നു ഏറ്റുമുട്ടൽ . പ്രദേശത്ത് നക്‌സലുകളുണ്ടെന്ന് സുരക്ഷാ സേനയ്ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു.
തലയ്ക്ക് വൻ തുകകൾ പാരിതോഷികമായി പ്രഖ്യാപിച്ച നക്‌സലുകളെയാണ് പോലീസ് വധിച്ചത്. നാഗേഷിന്റെ തലയ്ക്ക് 15 ലക്ഷം രൂപയും മനോജ്, രാമേ എന്നിവരുടെ തലയ്ക്ക് എട്ട് ലക്ഷം രൂപ വീതവുമായി പാരിതോഷികം പ്രഖ്യാപിച്ചിട്ടുള്ളത്. ഇവരുടെ കൈവശം നിന്നും രണ്ട് എ.കെ 47 റൈഫിളുകൾ, 12 തോക്കുകൾ, സ്ഫോടക വസ്തുക്കൾ എന്നിവയാണ് പിടിച്ചെടുത്തത്. ആയുധങ്ങൾ പോലീസ് പിടിച്ചെടുത്തു. ദരേകര ദളമിലെ കമാൻഡർ മനോജ്, രാമേ, വിസ്താർ ദളമിലെ ഡിവിഷണൽ കമാൻഡർ നാഗേഷ് എന്നിവരെയാണ് വധിച്ചത്. ബലാഘട്ട് പോലീസിലെ ഹാക്ക് ഫോഴ്സാണ് പ്രദേശത്ത് എത്തിയത്. പോലീസും നക്‌സലുകളും തമ്മിലുള്ള ഏറ്റുമുട്ടലിന് ശേഷം നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.
പോലീസ് ഉദ്യോഗസ്ഥരുടെ ധീരതയെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് പ്രശംസിച്ചു. നക്‌സൽ ഓപ്പറേഷനിൽ ഏർപ്പെട്ടിരുന്ന പോലീസുകാർക്ക് പ്രമോഷനും ധീരതയ്ക്കുള്ള അവാർഡും നൽകുമെന്ന് ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു.
















