ജൂണ്‍ 22നാണ് ദളപതി വിജയ്‌യുടെ പിറന്നാൾ. വിജയ്‍യുടെ ജന്മദിനം ആഘോഷമാക്കാൻ വിജയ് ഇപ്പോൾ അഭിനയിക്കുന്ന ‘ദളപതി 66’ എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് എത്തുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വിജയ് ഇപ്പോള്‍ അഭിനയിക്കുന്നത്. ജൂണ്‍ 21 ചൊവ്വാഴ്‍ച വൈകുന്നേരം 6 മണിക്കാണ് ഫസ്റ്റ് ലുക്ക് പുറത്തുവിടുക. പുതിയ വിശേഷം വിജയ്‍യുടെ ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്.
വിജയ്‍യുടെ കരിയറിലെ 66-ാം ചിത്രം ഒരു ദ്വിഭാഷാ ചിത്രം ആയിരിക്കും. തെലുങ്കിലും തമിഴിലും ആയാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിനായി വിജയ് വാങ്ങുന്ന പ്രതിഫലം 120 കോടിയാണെന്നാണ് റിപ്പോര്‍ട്ട്. രശ്‍മിക മന്ദാനയാണ് ചിത്രത്തില്‍ നായിക.
















