നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്സ്മെന്‍റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യാനിരിക്കേ കോണ്‍ഗ്രസിന്റെ പ്രതിഷേധം ജന്തര്‍മന്തറിൽ. എംപിമാരെയടക്കം പൊലീസ് തടഞ്ഞു.പലയിടത്തും പൊലീസും പ്രവര്‍ത്തകരും തമ്മില്‍ തർക്കം നടക്കുകയാണ്. എഐസിസി ആസ്ഥാനത്തേക്കും ജന്തര്‍മന്തറിലേക്കുമുള്ള വഴി ഡൽഹി പൊലീസ് അടച്ചു.
രാഹുലിനെതിരായ ഇഡി നടപടി, അഗ്നിപഥ് തുടങ്ങിയ വിഷയങ്ങൾ അവതരിപ്പിക്കാൻ വൈകുന്നേരം അഞ്ച് മണിക്ക് കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രപതിയെ കാണും.രാവിലെ പതിനൊന്ന് മണിക്ക് ഇഡി ഓഫീസിലെത്താനാണ് രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് . മൂന്ന് തവണ ചോദ്യം ചെയ്തെങ്കിലും രാഹുലിന്‍റെ മറുപടി തൃപ്തികരമല്ലെന്നാണ് ഇ ഡി കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്.
















