രാജ്യത്ത് നടക്കുന്ന അഗ്നിപഥ് പ്രക്ഷോഭത്തിൽ അതീവ ദുഃഖിതനാണ് വ്യവസായി ആനന്ദ് മഹീന്ദ്ര.അതുകൊണ്ടു തന്നെ അഗ്നിപഥ് പദ്ധതിയിൽ പരിശീലനം ലഭിച്ച് പുറത്തിറങ്ങുന്ന യുവാക്കൾക്ക് ട്വിറ്ററിലൂടെ ജോലി വാഗ്ദാനം നൽകിയിരിക്കുകയാണ് ആനന്ദ് മഹീന്ദ്ര.
‘അഗ്നിപഥ് പദ്ധതിയ്‌ക്കെതിരെ രാജ്യത്ത് നടക്കുന്ന പ്രക്ഷോഭത്തിൽ അതീവ ദുഃഖമുണ്ട്. പദ്ധതിയിലൂടെ യുവാക്കൾ ആർജിക്കുന്ന അച്ചടക്കവും കഴിവും ഊർജ്ജ്വസ്വലരായി തൊഴിലെടുക്കാൻ പ്രാപ്തിയുള്ളവരാക്കി അവരെ മാറ്റുമെന്നതിൽ സംശയമില്ല. ഞാനിത് പദ്ധതി പ്രഖ്യാപിച്ച കാലഘട്ടത്തിൽ തന്നെ വ്യക്തമാക്കിയതുമാണ്. പദ്ധതിയുടെ കീഴിൽ പരിശീലനം ലഭിച്ച ആളുകളെ റിക്രൂട്ട് ചെയ്യാൻ ഞങ്ങൾക്ക് അതീവ താൽപ്പര്യമുണ്ട് എന്ന് ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു.
വളരെ വേഗത്തിൽ തന്നെ ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ് വൈറലാവുകയായിരുന്നു. അഗ്നിവീർ അംഗങ്ങൾക്ക് മഹീന്ദ്ര ഗ്രൂപ്പ് ഏത് തരത്തിലുള്ള പോസ്റ്റിൽ ജോലി നൽകുമെന്ന ഉപയോക്താവ് ചോദ്യത്തിന് കോർപ്പറേറ്റ് മേഖലയിൽ അഗ്നിവീറുകൾക്ക് തൊഴിൽ ലഭിക്കാൻ വലിയ സാദ്ധ്യതയാണുള്ളതെന്ന് ആനന്ദ് മഹീന്ദ്ര പ്രതികരിച്ചു.
Saddened by the violence around the #Agneepath program. When the scheme was mooted last year I stated-& I repeat-the discipline & skills Agniveers gain will make them eminently employable. The Mahindra Group welcomes the opportunity to recruit such trained, capable young people
— anand mahindra (@anandmahindra) June 20, 2022
















