കോട്ടയം: നഗരത്തില്‍ ഇതരസംസ്ഥാന തൊഴിലാളിയെ സുഹൃത്ത് വെട്ടിക്കൊന്നു. കെട്ടിടനിര്‍മാണ തൊഴിലാളിയായ ഷഷീറിനെയാണ് സുഹൃത്ത് രാഗേന്ദ്ര ഗൗഡ വെട്ടിക്കൊലപ്പെടുത്തിയത്.
നാഗമ്പടം ഗുഡ് ഷെഡ് റോഡിന് സമീപം ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. പ്രതി രാഗേന്ദ്ര ഗൗഡ ഷഷീറിനെ ഞായറാഴ്ച കോട്ടയം നഗരത്തിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് ഗുഡ് ഷെഡ് റോഡിന് സമീപത്തുവെച്ച് വെട്ടിക്കൊലപ്പെടുത്തി. കൃത്യം നടത്തിയ ശേഷം പ്രതി സമീപത്തെ റെയില്‍വേ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
കൊല്ലപ്പെട്ടയാളും പ്രതിയും ഒഡീഷ സ്വദേശികളാണെന്നും മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും പോലീസ് പറഞ്ഞു. ഇരുവരും കേരളത്തിലെത്തി കെട്ടിട നിര്‍മാണ ജോലി ചെയ്തുവരികയായിരുന്നു. ഇരുവര്‍ക്കുമിടയില്‍ നേരത്തെ തന്നെ തര്‍ക്കം നിലനിന്നിരുന്നു. ഇതിന്റെ പ്രതികാരമായാണ് കൊലപാതകം നടന്നതെന്നും പോലീസ് പറഞ്ഞു.
















