ധാക്ക : ബംഗ്ലാദേശിൽ ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും 25 പേർ മരിച്ചു. 40 ലക്ഷത്തിലേറെ പേർ ഒറ്റപ്പെട്ടതായി അധികൃതർ അറിയിച്ചു.
കഴിഞ്ഞ ഒരാഴ്ചയായി ശക്തമായി രാജ്യത്തിന്റെ വടക്ക് – കിഴക്കൻ മേഖലയിൽ പെയ്യുന്ന മഴയിൽ അകപ്പെട്ടവരെ രക്ഷപ്പെടുത്താൻ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. പലയിടത്തും വൈദ്യുതബന്ധം താറുമാറായി.
















