കലാപവും കൊള്ളയും രൂക്ഷമായതോടെ ഫ്രാൻസിലെ പ്രധാന നഗരങ്ങളിൽ ആവശ്യമെങ്കിൽ കർഫ്യൂ ഏർപ്പെടുത്താൻ പ്രാദേശിക ഭരണകൂടങ്ങൾക്ക് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർനു നിർദേശം നൽ. രാജ്യവ്യാപകമായി കർഫ്യൂവോ അടിയന്തരാവസ്ഥയോ പ്രഖ്യാപിക്കില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയെങ്കിലും സ്ഥിതിഗതികൾ കൂടുതൽ വഷളാകുമെന്ന ആശങ്ക ശക്തമാണ്. പ്രതിഷേധങ്ങൾ നിയന്ത്രിക്കാനുള്ള സർക്കാർ നീക്കങ്ങൾക്കിടെ നവംബർ 5ന് രാജ്യവ്യാപക പണിമുടക്ക് നടത്തുമെന്ന് തൊഴിലാളി യൂണിയനുകൾ പ്രഖ്യാപിച്ചു. കുതിച്ചുയരുന്ന ജീവിതച്ചെലവ്, തകർച്ച നേരിടുന്ന പൊതുസേവന മേഖല, സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത എന്നിവയിൽ പ്രതിഷേധിച്ചാണ് ഫ്രാൻസിലെ യുവജനങ്ങൾ തെരുവിലിറങ്ങിയത്.
ആഴ്ചകളായി തുടരുന്ന പ്രക്ഷോഭം അക്രമാസക്തമായതോടെ ഇതുവരെ 2,400 പേരെ കസ്റ്റഡിയിലെടുത്തു. പാരിസിൽ മാത്രം നാനൂറോളം വ്യാപാരസ്ഥാപനങ്ങൾ ആക്രമിക്കപ്പെട്ടു. സ്കൂളുകൾ അടച്ചിട്ടെങ്കിലും പാരിസിലെ ലൂവ്ര് ഗാലറിയിലും സയൻസസ് പോ സർവകലാശാലയിലും വിദ്യാർഥി പ്രതിഷേധം ശക്തമായി തുടരുകയാണ്.















