ജയ്പുർ: കേന്ദ്ര സർക്കാരിന്‍റെ അഗ്നിപഥ് പദ്ധതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാൻ മന്ത്രിസഭ പ്രമേയം പാസാക്കി. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്‍റെ വസതിയിൽ ചേർന്ന യോഗത്തിലാണ് പ്രമേയം ഐകകണ്ഠേന പാസാക്കിയത്. അഗ്നിപഥ് പദ്ധതി യുവാക്കളുടെ ഭാവി സുരക്ഷിതമാക്കില്ലെന്ന് സൈനിക വിദഗ്ധർ അഭിപ്രായപ്പെട്ടതായും മുഖ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു.
സൈനികരുടെയും കുടുംബാംഗങ്ങളുടെയും ഭാവി സുരക്ഷിതമാക്കാൻ സൈന്യത്തിൽ പതിവായി റിക്രൂട്ട്മെന്‍റ് നടത്തേണ്ടത് ആവശ്യമാണ്. എല്ലാ ആനുകൂല്യങ്ങളും അവർക്ക് ലഭ്യമാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
















