മലപ്പുറം: വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കെ വി ശശികുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് പോക്‌സോ കേസുകളില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. മലപ്പുറം സെന്റ് ജെമ്മാസ് സ്‌കൂളിലെ അധ്യാപകനായിരിക്കെ പീഡിപ്പിച്ചെന്നാണ് പരാതി.
അൻപതിലധികം പീഡന പരാതികളാണ് ശശികുമാറിനെതിരെ ഉയർന്നത്. രണ്ട് പൂർവ വിദ്യാർഥിനികളുടെ പരാതിന്മേല്‍ കഴിഞ്ഞ മേയില്‍ ശശികുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. പോക്സോ കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ ഒളിവില്‍ പോയ ഇയാളെ വയനാട് ബത്തേരിക്കു സമീപത്തെ ഹോം സ്റ്റേയിൽനിന്നാണ് പിടികൂടിയത്. തുടര്‍ന്ന് കോടതി ഇയാള്‍ക്ക് ജാമ്യം നല്‍കുകയും ജയില്‍ മോചിതനാവുകയും ചെയ്തു.
നിരവധി പൂർവ വിദ്യാർത്ഥിനികളാണ് ശശികുമാരിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. മുപ്പത് വർഷത്തോളം അധ്യാപനായിരുന്ന ശശികുമാർ സി.പി.എമ്മിന്റെ പ്രാദേശിക നേതാവും മൂന്ന് തവണ നഗരസഭ കൗൺസിലറും ആയിരുന്നു. ശശികുമാറിനെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ച സ്‌കൂൾ അധികൃതര്‍ക്കെതിരെയും പരാതി ഉയര്‍ന്നിരുന്നു.
ആരോപണങ്ങളും കേസും ഉയര്‍ന്നതോടെ സിപിഐഎം സഗരസഭാംഗം കൂടിയായിരുന്ന ശശികുമാറിനെ പാര്‍ട്ടി പുറത്താക്കിയിരുന്നു. പീഡനം സംബന്ധിച്ച് അന്വേഷണത്തിനിടെ സെന്റ് ജെമ്മാസ് സ്‌കൂള്‍ അധികൃതരെക്കുറിച്ച് മുന്‍പും ഗുരുതരമായ പരാതി ലഭിച്ചിട്ടുണ്ടെന്ന പ്രതികരണവുമായി സിഡബ്ല്യുസി ചെയര്‍മാന്‍ ഷാജേഷ് ഭാസ്‌കറും ഇതിനിടെ രംഗത്തെത്തി.
















